ജയ്പുർ: പാവപ്പെട്ടവര്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്ന പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് ആണ് പാവപ്പെട്ടവർക്ക് ഭക്ഷണം ഉറപ്പു വരുത്തുന്ന ഇന്ദിര രസോയ് യോജന പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ആവശ്യക്കാര്‍ക്ക് നിത്യേന രണ്ട് നേരം കുറഞ്ഞ ചെലവില്‍ പോഷകാഹാരങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.
ഈ പദ്ധതിക്കായി പ്രതിവര്‍ഷം 100 കോടി രൂപ നീക്കിവെക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളെയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പിച്ചിരിക്കുന്നത്. കോവിഡ് 19-നെതിരേ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡില്‍നിന്ന് സ്വയം സുരക്ഷയൊരുക്കാന്‍ ജനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
content highlights: Rajasthan Government will soon launch the Indira Rasoi Yojna for the poor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..