അശോക് ഗഹ്‌ലോത്
ജയ്പുര്‍: സംസ്ഥാനത്ത് പുതിയതായി 19 ജില്ലകള്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. ജില്ലകള്‍ക്ക് പുറമെ മൂന്ന് പുതിയ ഡിവിഷണല്‍ ആസ്ഥാനങ്ങള്‍ കൂടെ രൂപീകരിക്കാനാണ് പദ്ധതി. വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയ നീക്കം ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തി.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍. പല ജില്ലകളിലും ആസ്ഥാനങ്ങളും വിവിധ സ്ഥലങ്ങളും തമ്മില്‍ 100 കിലോമീറ്ററിലധികം ദൂരം നില്‍നില്‍ക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത്ത് പറഞ്ഞു. ജില്ലകള്‍ ചെറുതാണെങ്കില്‍ അത് ഫലപ്രദമായ ക്രമസമാധാനനില പരിപാലിക്കുന്നതില്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ 33 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. പാലി, സീകര്‍, ബന്‍സ്വാര എന്നിവയാണ് പുതിയ ഡിവിഷണല്‍ ആസ്ഥാനങ്ങള്‍.
അതേസമയം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് ബി.ജെ.പി ആരോപിച്ചു. പ്രഖ്യാപനത്തിലൂടെ സംസ്ഥാനം ചര്‍ച്ച ചെയ്യേണ്ട സുപ്രധാന വിഷയങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
2023-ല്‍ നിമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളും തങ്ങളുടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഈ അവസ്ഥയിലാണ് പുതിയൊരു വിവാദം കൂടെ ഉണ്ടാകുന്നത്.
Content Highlights: Rajasthan Creates 19 New Districts In Poll Year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..