രാഹുലിനെ അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസും


രാഹുൽ ഗാന്ധി | Photo: twitter.com/INCIndia

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്. രാജസ്ഥാന്‍ മന്ത്രി പി.എസ് ഖചാരിയാവാസ് ഇക്കാര്യം സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസ് യോഗത്തില്‍ പാസാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളും കോണ്‍ഗ്രസ് സംഘടനകളും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. പുതുച്ചേരിയും ഹിമാചല്‍ പ്രദേശും അടുത്തിടെയാണ് പ്രമേയം പാസാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്തംബര്‍ 24നാണ് ആരംഭിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമേ ഉള്ളൂവെങ്കില്‍ അയാളെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കും.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോട് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. അതേസമയം കോണ്‍ഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കപില്‍ സിബല്‍, അശ്വനി കുമാര്‍, ഗുലാം നബി ആസാദ് എന്നിവര്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. രാഹുലിന്റെ അപക്വമായ പെരുമാറ്റവും പാര്‍ട്ടിയെ ഭരിക്കാനുള്ള പരിചയക്കുറവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഗുലാം നബി ആസാദ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

Content Highlights: Rajasthan Congress passes resolution to appoint Rahul Gandhi as party president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented