ദളിത് വിദ്യാർഥിയുടെ മരണത്തില്‍ ദു:ഖിതന്‍; രാജസ്ഥാനില്‍ കോൺഗ്രസ് എംഎല്‍എ രാജിവെച്ചു


സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു.

പനംചന്ദ് മെഹ്‌വാൾ

ജയ്പുര്‍: സ്‌കൂളിലെ ഉയര്‍ന്ന ജാതിക്കാര്‍ക്കായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്‍റെ പേരില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് ജലോറിൽ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മനംനൊന്ത് കോൺഗ്രസ് എം.എല്‍.എ രാജിവെച്ചു. ബെറാന്‍ ആത്രു എം.എല്‍.എ പനംചന്ദ് മെഹ്‌വാല്‍ ആണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന് രാജിക്കത്ത് സമര്‍പ്പിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവന്ന് പനംചന്ദ് മെഹ്‌വാള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും നീതി ലഭ്യമാക്കണമെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധ്യാപകനെ രാജസ്ഥാന്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അടിയന്തര ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണം രാജസ്ഥാനില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. വിഷയത്തല്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചഗ് പട്ടിക ജാതി ദേശീയ കമ്മീഷന്‍ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ രാജസ്ഥാന്‍ പോലീസിനോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം 20-ന് ആണ് ജലോര്‍ ജില്ലയിലെ സുരാനയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മെഘ്‌വാള്‍(9)-നെ ഉയർന്ന ജാതിക്കാർക്കായി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. അബോധാവസ്ഥയിലായ കുട്ടി ഒരാഴ്ച ആശുപത്രിയില്‍ കിടന്നശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

Content Highlights: Rajasthan Congress MLA Resigns Over Death Of Dalit Minor In Jalore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented