ഗെഹ്‌ലോത്തിനെതിരായി നീങ്ങുമ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിക്കാതെ പൈലറ്റ്


-

ജയ്പുര്‍: തനിക്കും അനുഭാവികളായ 18 എംഎല്‍എമാര്‍ക്കും രാജസ്ഥാന്‍ സ്പീക്കര്‍ നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസിനെതിരെ നിയമപോരാട്ടം നടത്തുമ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സച്ചിന്‍ പൈലറ്റ് ബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് ഇപ്പോഴും ബന്ധപ്പെട്ടുവരികയാണെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പൈലറ്റ്-ഗെഹ്‌ലോത് ബന്ധം ഇനിയൊരിക്കലും പഴയപടിയാകില്ലെന്നും പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നുമാണ് ബിജെപി വിശ്വസിക്കുന്നത്.

ശനിയാഴ്ച വരെ സച്ചിന്‍ പൈലറ്റ് പ്രിയങ്കയെ ഫോണില്‍ ബന്ധപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ചര്‍ച്ചയുടെ വിശംദാശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രിയങ്കയടക്കമുള്ള ദേശീയ നേതാക്കള്‍ പൈലറ്റിനെ കാണാന്‍ സന്നദ്ധരാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

അതേ സമയം സര്‍ക്കാര്‍ ഭീഷണിയില്‍ നില്‍ക്കുമ്പോഴും പൈലറ്റ് പക്ഷത്തിനെതിരെ കര്‍ശന നടപടി തന്നെയാണ് അശോക് ഗെഹ്‌ലോത് സ്വീകരിച്ചുവരുന്നത്. വിമതരെ അയോഗ്യരാക്കി തന്റെ ശക്തി തെളിയിക്കുന്നതിന് അദ്ദേഹം നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള പുറപ്പാടിലാണ്. സ്പീക്കര്‍ നല്‍കിയ അയോഗ്യത മുന്നറിയിപ്പ് നോട്ടീസിനെതിരെ പൈലറ്റടക്കമുള്ള വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് തുടരും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണി വരെ നോട്ടീസില്‍ തീരുമാനമെടുക്കരുതെന്നാണ് ഹൈക്കോടതി സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ടു തന്നെ ഹര്‍ജിയില്‍ കോടതി വിധി നിര്‍ണായകമാകും.

ഇതിനിടെ ഗെഹ്‌ലോത് പക്ഷത്ത് നിന്ന് കുറച്ചുപേരെ പുറത്ത് ചാടിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരും തങ്ങളുടെ അംഗബലവും രണ്ട് സ്വതന്ത്രരുടെ പിന്തുണയും അടക്കം 96 പേരുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 200 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് അഞ്ചിലധികം പേരുടെ പിന്തുണകൂടി വേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടത്തുന്നുമുണ്ട്. അത് വിജയിച്ചാല്‍ മാത്രമേ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരികയുള്ളുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചത്.

Content Highlights: Rajasthan congress crisis-Pilot still in touch with Priyanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented