സച്ചിൻ പൈലറ്റ് | Photo: PTI
ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ചര്‍ച്ച നടത്തി, ഐക്യം ഉറപ്പിച്ചെങ്കിലും വീണ്ടും വെടിപൊട്ടിച്ച് സച്ചിന്‍ പൈലറ്റ്. അഴിമതിയിലും യുവാക്കളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിലും യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. ഈ രണ്ടു കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണെന്നും പൈലറ്റ് ആവശ്യപ്പെട്ടു.
അഴിമതിയിലും യുവാക്കളുടെ ഭാവിയിലും യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന് വ്യക്തമാക്കിയ സച്ചിന്‍ പൈലറ്റ്, ജയ്പുരില്‍ മേയ് 15-ന് നടന്ന യോഗത്തില്‍ യുവാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചുവെന്നും, ടോങ്കില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വേണം. സര്‍ക്കാര്‍ നടപടികള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'പാര്‍ട്ടി അഴിമതിക്കെതിരാണെന്ന് രാഹുല്‍ഗാന്ധി തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. യുവാക്കള്‍ക്കെതിരായ നടപടികളേയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഈ വിഷയങ്ങള്‍ പാര്‍ട്ടി നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല', സച്ചിന്‍ പൈലറ്റ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ നാലുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം അശോക് ഗഹലോത്തും സച്ചിന്‍ പൈലറ്റും ഒരുമിച്ച് വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുന്‍ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗഹലോത്തിനെ നേരിട്ട് ലക്ഷ്യമിട്ട് സച്ചന്‍ പൈലറ്റ് രംഗത്തെത്തിയത് രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ അസാധാരണ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഏകദിന ഉപവാസം നടത്തിയ സച്ചിന്‍ പൈലറ്റ് ജന്‍ സംഘര്‍ഷ യാത്രയും നടത്തിയിരുന്നു. ഒരു ഘട്ടത്തില്‍ സച്ചിന്‍ പാര്‍ട്ടി വിട്ടേക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.
Content Highlights: rajasthan congress crisis sachin pilot ashok gehlot vasundhara raje bjp government corruption
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..