ഡോക്ടറെ കാണാന്‍ കാത്തിരുന്ന 61-കാരന്‍ പത്രവായനക്കിടെ കുഴഞ്ഞുവീണ് മരിച്ചു | VIDEO


Screengrab : Twitter Video

ജയ്പുര്‍: പല്ലുവേദനയുമായി ദന്തഡോക്ടറെ കാണാനെത്തിയ 61- കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലെ ബര്‍മാറിലെ ദന്താശുപത്രിയില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാനുള്ള ഊഴം കാത്തിരിക്കുകയായിരുന്ന ദിലീപ് കുമാര്‍ മദാനി പത്രവായനക്കിടെ അസ്വസ്ഥനാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ക്ലിനിക്കിലെ ജീവനക്കാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ദന്താശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ദിലീപ് കുമാര്‍ മദാനി ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതും പത്രം വായിക്കുന്നതും കുഴഞ്ഞുവീഴുന്നതും കാണാം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.രാജസ്ഥാന്‍ സ്വദേശിയാണെങ്കിലും ഗുജറാത്തിലെ സൂറത്തില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി താമസിക്കുന്ന ദിലീപ് കുമാര്‍ ഒരു പൊതുപരിപാടിയ്ക്കായാണ് നവംബര്‍ നാലിന് ബര്‍മാറിലെത്തിയത്. തൊട്ടടുത്ത ദിവസം പല്ലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാനെത്തിയത്. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നും ശനിയാഴ്ച തന്നെ അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങ് നടത്തിയതായും ദിലീപ് കുമാറിന്റെ ബന്ധു പ്രതികരിച്ചു.

Content Highlights: Rajasthan, Businessman Dies, While Reading Newspaper, Dental Clinic, Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented