ബിജെപി നേതാക്കൾ തമ്മിൽ തർക്കത്തലേർപ്പെട്ടപ്പോൾ
ജയ്പുര്‍: രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനില്‍ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കള്‍ തമ്മില്‍ കൊമ്പു കോര്‍ത്തു. ബിജെപി എംപി കിരോരി ലാല്‍ മീണയും രാജസ്ഥാന് പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലാണ് പരസ്യമായി വാക്കുതര്കത്തിലേര്പ്പെട്ടത്.
കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇടപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. ജയ്പുരില്‍ ദ്രൗപദി മുര്‍മുവിനായി ഏര്‍പ്പാടാക്കിയ പരിപാടിയിലാണ് സംഭവം അരങ്ങേറിയത്. തന്റെ അനുയായികളെ പരിപാടിയിലേക്ക് കടത്തി വിടാത്തതില്‍ കിരോരിലാണ് ക്ഷുഭിതനായി. രാജേന്ദ്ര സിങ് റാത്തോഡാണ് അനുയായികളെ ഹാളിലേക്ക് കടത്തി വിടാത്തതെന്നായിരുന്നു കിരോരിലാലിന്റെ വാദം.ചിലരുടെ അനുയായികള്‍ തടിച്ചുകൂടിയത് കാരണം പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള പ്രവര്ത്തകര്ക്കൊന്നും പരിപാടിയിലേക്ക് വരാന്‍ സാധിക്കുന്നില്ലെന്ന് റാത്തോഡ് തിരിച്ചടിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജേന്ദ്ര സിങ് റാത്തോഡിനാണ് രാജസ്ഥാനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന മുര്‍മുവിന്റെ പ്രചാരണ പരിപാടികളുടെ ഏകോപനവും അദ്ദേഹത്തിനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..