
ജയ്പുര്‍: രാജസ്ഥാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബി.ജെ.പി. എം.എല്‍.എ. മരിച്ചു. രാജസമന്ദ് എം.എല്‍.എ. കിരണ്‍ മഹേശ്വരി(59)യാണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം.
കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കിരണ്‍ ചികിത്സയിലായിരുന്നു. രാജസമന്ദ് മണ്ഡലത്തില്‍നിന്ന് മൂന്നു തവണ കിരണ്‍ വിജയിച്ചിട്ടുണ്ട്.
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്, രാജസ്ഥാന്‍ സ്പീക്കര്‍ സി.പി. ജോഷി തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു.
BJP leader and MLA from Rajasthan's Rajsamand, Kiran Maheshwari passes away at Medanta Hospital in Haryana's Gurugram. She had tested positive for #COVID19 and was undergoing treatment at the hospital.
— ANI (@ANI) November 30, 2020
(Pic courtesy: Kiran Maheshwari's Twitter) pic.twitter.com/o8cNb8lyTS
content highlights: rajastan mla who tested positive for covid dies