ചെന്നൈയിൽ നടൻ രജനികാന്ത് വിളിച്ച് ചേർത്ത രജനി മക്കൾ മൻഡ്രത്തിന്റെ യോഗത്തിൽ നിന്ന്. ഫോട്ടോ: വി. രമേഷ്
ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ച് നടന്‍ രജനികാന്ത്. കൂട്ടായ്മയിലെ ജില്ലാ സെക്രട്ടറിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പാര്‍ട്ടി പ്രഖ്യാപനങ്ങള്‍ അടക്കമുള്ള കാര്യങ്ങളാണ് യോഗത്തിന്റെ അജണ്ട. എപ്രില്‍ മാസത്തില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഏപ്രില്‍ 14ന് തമിഴ് പുതുവര്‍ഷമാണ്. അന്നേദിവസം പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കരുതുന്നത്.
പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം നടത്തേണ്ട സംസ്ഥാന ജാഥ അടക്കമുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം നടക്കുന്നത്.

Content Hioghlights: Rajanikanth meeting with his followers for new Political Party announcement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..