'അങ്ങനെ കരുതുന്നിടത്ത് തുടങ്ങും ഒരാളുടെ പതനം';ഉദ്ധവിന്റെ വീഴ്ചയില്‍ രാജ് താക്കറെയുടെ പ്രതികരണം


രാജ് താക്കറെ | Photo : ANI

മുംബൈ: ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയ വീഴ്ചയില്‍ രണ്ട് വരിയിലൊതുങ്ങുന്ന വിമര്‍ശനാത്മക പ്രതികരണവുമായി രാജ് താക്കറെ രംഗത്ത്. രണ്ട് പതിറ്റാണ്ട് മുമ്പ് ശിവസേനയ്ക്കുള്ളില്‍ കലാപമുണ്ടാക്കി പാര്‍ട്ടി പിളര്‍ത്തി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്ന പുതിയ കക്ഷി രൂപീകരിച്ച രാജ് താക്കറെയാണ് താക്കറെ കുടുംബത്തില്‍ നിന്ന് ശിവസേനയിലുണ്ടായ ആദ്യ വിമതന്‍.

'ഏതെങ്കിലും വിധത്തിലുള്ള സൗഭാഗ്യമുണ്ടാകുമ്പോള്‍ അത് സ്വന്തം വൈദഗ്ധ്യത്താല്‍ മാത്രം ലഭിച്ചതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നിടത്ത് ആ വ്യക്തിയുടെ പതനത്തിലേക്കുള്ള യാത്ര ആരംഭിക്കും'. രാജ് താക്കറെ ട്വിറ്ററില്‍ കുറിച്ചു. ഉദ്ധവിനോടുള്ള രാജ് താക്കറെയുടെ അമര്‍ഷത്തില്‍ തെല്ലും കുറവുണ്ടായിട്ടില്ലെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു.

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അനുജന്‍ ശ്രീകാന്ത് താക്കറെയുടെ മകനാണ് രാജ് താക്കറെ. പൊതുവെ ശാന്തനായിരുന്ന ഉദ്ധവ് താക്കറെയേക്കാള്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെട്ട നേതാവായിരുന്നു രാജ് താക്കറെ. ഉദ്ധവ് പാര്‍ട്ടിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ നിരാശനായ രാജ് താക്കറെ 2005 അവസാനത്തോടെ പാര്‍ട്ടി വിട്ടു.

Content Highlights: Raj Thackeray, Uddhav Thackeray, Maharashtra, Maharashtra Political Crisis, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented