മാനേജറെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം | Photo: @TheVoiceNews7 |
മുംബൈ: മറാത്തി ഗാനങ്ങള്‍ വെക്കാത്തതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന (എം.എന്‍.എസ്) അംഗങ്ങളുടെ മര്‍ദ്ദനം. മുംബൈ വാഷി പ്രദേശത്തെ ഹോട്ടലില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
മറാത്തി ഗാനങ്ങള്‍ വെക്കാത്തതിന്റെ പേരില്‍ ഹോട്ടലില്‍ വന്ന ചിലരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തിലേക്ക് സേനാ അംഗങ്ങള്‍ കൂടെ ചേര്‍ന്നതോടെ പ്രശ്‌നം വഷളായി. ഹോട്ടല്‍ മാനേജറും ജീവനക്കാരും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പാര്‍ട്ടിയില്‍ പങ്കെടുത്ത ചില സ്ത്രീകള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ വയ്ക്കാന്‍ മാനേജര്‍ വിസ്സമതിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് കേട്ട ഉടന്‍ തന്നെ ഇത് മഹാരാഷ്ട്രയാണെന്നും മറാത്തി ഗാനങ്ങള്‍ വെച്ചാല്‍മതിയെന്നും പറഞ്ഞ് പ്രവർത്തകർ ഇടപെടുകയായിരുന്നു. വിസ്സമതം പ്രകടിപ്പിച്ച മാനേജരെ അടിക്കുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍ ജീവനക്കാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.
Content Highlights: Raj Thackeray's Party Leaders Thrash Hotel Staff For Not Playing Marathi Songs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..