ശിൽപാ ഷെട്ടി |ഫോട്ടോ:PTI
മുംബൈ: അശ്ലീല വീഡിയോ റാക്കറ്റുമായി ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കോ തനിക്കോ യാതൊരു പങ്കുമില്ലെന്ന് നടി ശില്പ ഷെട്ടി. രാജ് കുന്ദ്ര നിര്‍മിച്ചത് ലൈംഗികത ഉണര്‍ത്തുന്ന ദൃശ്യങ്ങളാണ്. അശ്ലീല വീഡിയോകളല്ലെന്നും നടി മുംബൈ പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് ശില്പ ഷെട്ടിയെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അശ്ലീല വീഡിയോ റാക്കറ്റുകാര്‍ ഉപയോഗിക്കുന്ന ഹോട്ട്ഷോട്ട്സ് ആപ്ലിക്കേഷനുമായി തനിക്ക് പങ്കോ പങ്കാളിത്തമോ ഇല്ലെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ആപ്പില്‍നിന്ന് തനിക്ക് ലാഭവും ഉണ്ടായിട്ടില്ലെന്നും ശില്പ പറഞ്ഞു.
ഭര്‍ത്താവ് രാജ് കുന്ദ്രക്ക് അശ്ലീല സിനിമകള്‍ നിര്‍മിക്കുന്നതില്‍ പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് സംഘത്തോട് നടി വിശദീകരിച്ചു. ലൈംഗികതയെ ഉത്തേജപ്പിക്കുന്ന തരത്തിലുള്ള സിനിമകളാണ് രാജ് കുന്ദ്ര നിര്‍മിച്ചിരുന്നത്. അത് അശ്ലീല വീഡിയോ അല്ല. രണ്ടും വ്യത്യസ്തമാണെന്നും അവര്‍ വ്യക്തമാക്കി.
ഹോട്ട്ഷോട്ട്സിലെ ഉള്ളടക്കത്തെ കുറിച്ച് കൃത്യമായി തനിക്ക് അറിവില്ല. മറ്റു ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേയും വെബ്സീരിസുകളിലേയും ഉള്ളടക്കം കൂടുതല്‍ അശ്ലീല സ്വഭാവത്തോടെയുള്ളതാണെന്നും ശില്പ ഷെട്ടി ചൂണ്ടിക്കാട്ടി.
അശ്ലീല വീഡിയോ റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. റാക്കറ്റിലെ പ്രധാന കണ്ണി രാജ്കുന്ദ്രയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായി മുംബൈ പോലീസ് അവകാശപ്പെടുന്നുണ്ട്.
പുതുമുഖ താരങ്ങളെ ഉപയോഗിച്ചാണ് ഇവര്‍ വീഡിയോ നിര്‍മിച്ചിരുന്നത്. വെബ്സീരിസുകളിലേക്കും ഷോര്ട്ട്ഫിലിമുകളിലേക്കും വേണ്ടിയാണെന്ന് പറഞ്ഞ് യുവതികളെ ഓഡിഷനുകളില്‍ പങ്കെടുപ്പിക്കും. ഓഡിഷന്റെ ഭാഗമായി അര്‍ദ്ധനഗ്നതയും നഗ്നതയും പ്രദര്‍ശിപ്പിച്ച് ചിത്രീകരിക്കും. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട നിരവധി പേര് പോലീസിനെ സമീപിച്ചതായി മുംബൈ പോലീസ് അറിയിച്ചു.
മുംബൈ അന്ധേരി വെസ്റ്റിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍നിന്ന് അശ്ലീല സിനിമകളുടേയും വീഡിയോകളുടേയും വന്‍ശേഖരമാണ് പോലീസ് അടുത്തിടെ പിടിച്ചെടുത്തത്.
20 ടെറാബൈറ്റ് ഡാറ്റയും ഇത് സംഭരിച്ച ഏഴ് സെര്‍വറുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഒരു ടി.ബി.ഡാറ്റ ഇല്ലാതാക്കിയിട്ടുണ്ട്. ഇത് വീണ്ടെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷമാണ് ഈ ഡാറ്റ ഇല്ലാതാക്കിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ക്കായി തിരച്ചിലിലാണ് പോലീസ്.
Content Highlights: Raj Kundra made erotica, not porn-Shilpa Shetty denies link with porn racket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..