'കോണ്‍ഗ്രസ് നിങ്ങള്‍ക്കൊപ്പം'പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പ്രിയങ്ക ഗാന്ധി


കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

Image|PTI

ലഖ്‌നൗ:പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ്‌ അറസ്റ്റുചെയത് ജയിലിലടച്ചവരുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് പ്രിയങ്ക ഗാന്ധി വദ്ര ഇന്ന് സന്ദര്‍ശനം നടത്തിയത്.

കേന്ദ്രസര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരുകളും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. അനീതിയാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചത് തെറ്റല്ല. ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹം ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഭരണഘടന പോലും തകര്‍ക്കപ്പെടും. ജനാധിപത്യത്തില്‍ തെറ്റുകള്‍ക്ക് നേരം ശബ്ദമുയര്‍ത്തുന്നത് കുറ്റമല്ലെന്നും പ്രിയങ്ക ഗാന്ധി ആവര്‍ത്തിച്ചു.

നിങ്ങളെല്ലാവരും ജാഗരൂഗരാവണം. കാരണം രാജ്യത്ത് നടപ്പിലാക്കുന്ന നിയമം ഒരു വിഭാഗത്തിനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. അത് ഭരണഘടനയെത്തന്നെ തകര്‍ക്കുന്നതാണ്.

പൊലീസും ഭരണകൂടവും പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ട ബിജ്‌നോറിലും മീററ്റിലം മുസാഫര്‍നഗറിലും ലഖ്‌നൗവിലും വാരാണസിയിലും താന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കാര്യങ്ങള്‍ വിശകലനം ചെയ്തു. അനീതിയാണ് ഇവടെ നടന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും നിലകൊണ്ടിരുന്നു. നീതി നടപ്പിലാവുന്നത് വരെ അത് ഇനിയും തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

Content Highlights: Priyaka Gandhi Vadra, CAA Protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented