Photo: ANI
ശ്രീനഗർ: ശ്രീനഗർ- ജമ്മു ഹൈവേയിൽ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ശ്രീനഗർ - ജമ്മു ദേശീയ പാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാന റോഡുകൾ അടച്ചിരുന്നു. തീർഥാടന കേന്ദ്രമായ അമർനാഥ് ഉൾപ്പെടെയുള്ള താഴ്വരകളിൽ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.
ഉദ്ധംപുർ ജില്ലയിലെ സംറോളിയിൽ ഹൈവേയോട് ചേർന്നുകിടക്കുന്ന റോഡ് മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒഴുകിപ്പോയി. റംബാനിൽ നിർമ്മാണത്തിലുണ്ടായിരുന്ന പാലത്തിന് കേടുപാട് പറ്റി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം പല കുടുബങ്ങളേയും ദുരിതത്തിലാഴ്ത്തി.
കഴിഞ്ഞ വർഷം ജൂണില്‍ ഉണ്ടായതിനേക്കാൾ ശക്തമായ തണുപ്പായിരുന്നു ഇത്തവണ ശ്രീനഗറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Rain, Snow Block Kashmir Highway, Thousands Of Vehicles Stuck
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..