ചെന്നൈ: കേരളത്തിന് സഹായവുമായി ഡി.എം.കെ. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ഡി.എം.കെ. അറിയിച്ചു. 

മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. നേരത്തേ രണ്ട് തവണ കേരളത്തില്‍ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി.എം.കെ. രംഗത്ത് വന്നിരുന്നു. നിരവധി ലോറികളിലായി ദുരിതാശ്വാസ സാമഗ്രികള്‍ ഡി.എം.കെ. അന്ന് കേരളത്തില്‍ എത്തിച്ചിരുന്നു.

മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. 25-ല്‍ അധികംപേര്‍ക്കാണ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള മഴക്കെടുതികളില്‍ ജീവന്‍ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തിട്ടുണ്ട്. 

content highlights: rain havoc: dmk to donate one crore to kerala cmdrf