കനത്ത മഴ: മഹാരാഷ്ട്രയില്‍ മൂന്ന് ദിവസത്തിനിടെ 47 മരണം; ഉദ്ധവിനോട് വിവരങ്ങള്‍ ആരാഞ്ഞ് മോദി


നഷ്ടപരിഹാരം നേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തുന്നു | screengrab - ANI video

പുണെ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്കിടെ ജീവന്‍ നഷ്ടപ്പെട്ടത് 47 പേര്‍ക്ക്. പുണെ, ഔറംഗബാദ്, കൊങ്കണ്‍ ഡിവിഷനുകളിലാണ് മഴ നാശംവിതച്ചത്. ലക്ഷത്തണക്കിന് ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശവും ഉണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ബന്ധപ്പെട്ട് പ്രളയത്തിന്റെയും മഴയുടെയും സ്ഥിതിഗതികള്‍ ആരാഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മഴക്കെടുതി അനുഭവിക്കുന്ന സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനംചെയ്തു.

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 2300 വീടുകള്‍ തകര്‍ന്നു. 21,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് പുണെ ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. പുണെ ഡിവിഷനിലാണ് വ്യാപക കൃഷിനാശം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

നഷ്ടപരിഹാരം നേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Content Highlights: Rain claims 47 lives in Maharashtra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented