ന്യൂഡല്‍ഹി: കോവിഡ് 19 പശ്ചാത്തലത്തില്‍ തീവണ്ടി സർവീസുകൾ നിർത്തിവെച്ചതിനെത്തുടർന്ന് ഇന്ത്യൻ റയിൽവേ പ്രതീക്ഷിക്കുന്നത് 35,000 കോടി രൂപയുടെ നഷ്ടം. 

യാത്രാതീവണ്ടികളില്‍ നിന്ന് വരുമാനമില്ല. ഞങ്ങള്‍ ഇപ്പോള്‍ 230 പ്രത്യേക സര്‍വീസുകൾ മാത്രമെ നടത്തുന്നുളളൂ. മാത്രമല്ല ഈ ട്രെയിനുകളില്‍ 75ശതമാനം യാത്രക്കാര്‍ മാത്രമാണ് ഉളളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ ട്രെയിനുകളില്‍ നിന്നുള്ള വരുമാനം 50,000 കോടി രൂപയായിരുന്നു- റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറയുന്നു. 

കോവിഡ് 19 സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം യാത്രാ ട്രെയിനുകളില്‍ നിന്ന് 10-15 ശതമാനം വരുമാനം മാത്രമാണ് പ്രതീക്ഷിക്കുന്നത്. 30,000-35,000 കോടിയുടെ നഷ്ടമാണ് ഈ വിഭാഗത്തില്‍ ഉണ്ടാകുന്നത്. അത് ചരക്കുതീവണ്ടികളില്‍ നികത്താനാകണം. അതാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നും യാദവ് പറഞ്ഞു. 

Content Highlights: Railways to incur 35,000 crore loss from passenger train services