ന്യൂഡല്‍ഹി: സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക്‌ ഈടാക്കുന്ന തീരുമാനത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിന് പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടിരൂപ ഇന്ത്യന്‍ റെയില്‍വേ സംഭാവന ചെയ്തുവെന്ന വാര്‍ത്തയുടെ തലക്കെട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരുക്കുന്നത്. 

ഒരു ഭാഗത്ത് 151 കോടി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുന്ന റെയില്‍വേ, അതേസമയം മറുവശത്ത് സ്വന്തം നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ഈടാക്കുന്നു. ദയവായി ഈ പ്രഹേളിക പരിഹരിക്കുക'. രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വിറ്ററില്‍ കുറിച്ചു. 

കുടിയേറ്റ തൊഴിലാളികളില്‍ നിന്നും റെയില്‍വെ ടിക്കറ്റ് നിരക്ക്‌ ഈടാക്കുന്നത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നേരത്തെ കുടിയേറ്റ തൊഴിലാളികളില്‍ നാട്ടിലേക്കു മടങ്ങാന്‍ പണമില്ലാത്തവരുടെ യാത്രാച്ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു. 

Content Highlights: Railways gave Rs 151 crore in PM Cares, now asking poor labourers to pay up: Rahul Gandhi