സാമ്പത്തിക ഉത്തേജനം ലക്ഷ്യംവെച്ച് ചരക്ക് ഗതാഗത നയത്തില്‍ മാറ്റംവരുത്തി റെയില്‍വേ


ന്യൂഡല്‍ഹി: ലോക്ഡൗണില്‍ മൂന്നാം ഘട്ട ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ രാജ്യത്ത് സാമ്പത്തിക ഉത്തേജനം സൃഷ്ടിക്കുന്നതിന് ചരക്ക് ഗതാഗത നയത്തില്‍ മാറ്റംവരുത്തി റെയില്‍വേ. അമ്പത് ശതനമാനംവരെ ഇളവുകള്‍ നല്‍കി ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനാണ് റെയില്‍വേ പദ്ധതിയിടുന്നത്.

പുതിയ നയം പ്രകാരം തിരക്ക് കുറഞ്ഞ ഇടങ്ങളില്‍നിന്ന് ബുക്ക് ചെയ്യുന്ന പാഴ്‌സലുകള്‍ക്ക് ടെര്‍മിനല്‍ ചാര്‍ജ് ഈടാക്കില്ല. റെയില്‍വേ മുഖേന ചരക്ക് ഗതാഗതം നടത്തുന്നവര്‍ക്ക് പേത്യേക ഇന്‍സെന്റീവുകള്‍ നല്‍കാനും പദ്ധതിയുള്ളതായി റെയില്‍വേ വക്താവിനെ ഉദ്ധരിച്ച് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.

ചരക്ക് ഏറ്റെടുക്കുന്നതില്‍ വരുന്ന താമസത്തിന് നല്‍കേണ്ട പിഴയിലും ഇളവുകളുണ്ട്. മേയ് 18 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ കണ്ടെയ്‌നര്‍ ഗതാഗതത്തിനുള്ള സ്റ്റബിളിങ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്നും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

റെയില്‍വേ വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ ഓഗസ്റ്റ് മാസത്തില്‍ വലിയ കുതിച്ചുകയറ്റം ഉണ്ടായതായി റെയില്‍വേ അറിയിച്ചു. 8.64 ദശലക്ഷം ടണ്‍ ആണ് ഈ കാലയളവില്‍ റെയില്‍വേ വഴി ഗതാഗതം നടത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 8.37 ദശലക്ഷം ടണ്‍ ആയിരുന്നെന്നും റെയില്‍വേ വ്യക്തമാക്കി.

Content Highlights: Railways changes freight policy to boost economy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented