ന്യൂഡല്‍ഹി: റെയില്‍വേ വിജ്ഞാപനം നടത്തിയ 1,40,640 ഒഴിവുകളിലേക്കുളള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് അറിയിച്ചു.
നോണ്‍ കെ്‌നിക്കല്‍ പോപുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാററഗറിയിലെ ഒഴിവുകളിലേക്കാണ് റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ പരീക്ഷകള്‍ നടത്താനായില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. 'വിവിധ കാറ്റഗറികളിലായി 1,40,640 പോസ്്റ്റുകളിലേക്കുളള അപേക്ഷകള്‍ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. ഇതെല്ലാം കോവിഡ് 19 കാലയളവിന് മുമ്പാണ് വിജ്ഞാപനം ചെയ്തത്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ കോവിഡ് 19 മഹാമാരി കാരണം കംപ്യൂട്ടര്‍ അടിസ്ഥാനത്തിലുളള പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല.' യാദവ് പറഞ്ഞു.
35,208 പോസ്റ്റുകള്‍ ഗാര്‍ഡ്, ഓഫീസ് ക്ലാര്‍ക്ക്, കമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങി നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഉളളതാണ്. 1,663 പോസ്റ്റുകള്‍ ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീയരിയല്‍ കാറ്റഗറിയില്‍ പെട്ടതും, 1,03,769 പോസ്റ്റുകള്‍ മെയിന്റെയിനേഴ്‌സ്, പോയിന്റ്‌സ്മാന്‍ തുടങ്ങി ലെവല്‍ വണ്‍ ഒഴിവില്‍ വരുന്നതുമാണ്.
റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും പരീക്ഷാ തീയതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights:Railway to start computer based exam for notified 1.40 lakh posts from 15th December
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..