മോശം പ്രകടനം, അഴിമതി: 16 മാസത്തിനിടെ ഓരോ 3 ദിവസത്തിലും ഒരാളെവീതം പുറത്താക്കി റെയില്‍വെ


പണിയെടുക്കൂ അല്ലെങ്കില്‍ പുറത്തുപോകൂ എന്ന തന്റെ നിലപാടിനെ കുറിച്ച് ഉത്തമബോധ്യത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുള്ളതെന്നും 2021 ജൂലൈ മുതല്‍ ഓരോ മൂന്നുദിവസത്തിലും ഒരു മോശം തൊഴിലാളിയെ വീതം പിരിച്ചുവിട്ടിട്ടുള്ളതായും ഉന്നത റെയില്‍വേ വൃത്തങ്ങള്‍

File Photo: PTI

ന്യൂഡല്‍ഹി: മോശം പ്രകടനം നടത്തുന്നവരെയും അഴിമതിക്കാരെയും ജോലിയില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ റെയില്‍വേ. 2021 ജൂലൈ മുതലുള്ള കണക്കുകള്‍ പ്രകാരം ഓരോ മൂന്നുദിവസത്തിലൊരിക്കലും മോശം പ്രകടനം കാഴ്ചവെച്ചതോ അഴിമതി നടത്തിയതോ ആയ ഒരു ജീവനക്കാരനെയോ ജീവനക്കാരിയേയോ പുറത്താക്കിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

നടപടികളുടെ ഭാഗമായി 139 ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിത സ്വയംവിരമിക്കല്‍ സ്വീകരിക്കേണ്ടിവന്നു. കൂടാതെ 38 പേരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ബുധനാഴ്ച രണ്ട് സീനിയര്‍ ഗ്രേഡ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. കൈക്കൂലി വാങ്ങിയതിനെതിരേയാണ് ഇവര്‍ക്കുനേരെ നടപടി സ്വീകരിച്ചത്. ഇതില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയ അഞ്ചുലക്ഷംരൂപയുമായി ഹൈദരാബാദില്‍നിന്നാണ് പിടിയിലായത്. രണ്ടാമത്തെയാള്‍ റാഞ്ചിയില്‍നിന്ന് മൂന്നുലക്ഷം രൂപയുമായാണ് പിടിയിലായത്.



പണിയെടുക്കൂ അല്ലെങ്കില്‍ പുറത്തുപോകൂ എന്ന തന്റെ നിലപാടിനെ കുറിച്ച് ഉത്തമബോധ്യത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുള്ളതെന്നും 2021 ജൂലൈ മുതല്‍ ഓരോ മൂന്നുദിവസത്തിലും ഒരു മോശം തൊഴിലാളിയെ വീതം പിരിച്ചുവിട്ടിട്ടുള്ളതായും ഉന്നത റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ സര്‍വീസ് നിയമങ്ങളിലെ 56 (ജെ) നിയമപ്രകാരമാണ് ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കുന്നത്. മോശം പ്രകടനം കാഴ്ചവെക്കുന്നവരെ പുറത്താക്കുക എന്ന സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കില്‍ വി.ആര്‍.എസ്. എടുത്ത് വീട്ടില്‍ ഇരുന്നോളൂവെന്ന് അദ്ദേഹം പലകുറി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് സിഗ്നലിങ്, മെക്കാനിക്കല്‍, ട്രാഫിക് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്കെതിരേയാണ് നടപടി എടുത്തിട്ടുള്ളത്.

Content Highlights: railway removes one non performer or corrupt employee in every three days in the last 16 month


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented