പ്രതീകാത്മകചിത്രം| Photo: Mathrubhumi
ന്യൂഡല്‍ഹി: നവംബര്‍ ഒന്ന് മുതല്‍ ഐ.ആര്.ടി.സിക്ക് കണ്‍വീനിയന്‍സ് ഫീസ് ഇനത്തില്‍ ലഭിക്കുന്ന റവന്യു ലാഭത്തിന്റെ 50 ശതമാനം റെയില്‍വേയ്ക്ക് നല്‍കണമെന്ന നിര്‍ദേശം മന്ത്രാലയം പിന്‍വലിച്ചു. നിര്‍ദേശം നല്കി 19 മണിക്കൂറിനുള്ളിലാണ് തീരുമാനം റെയില്‍വേ പിന്‍വലിച്ചത്. ഓഹരി വിപണിയില്‍ ഐ.ആര്.ടി.സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് റെയില്‍വേ തീരുമാനം പിന്‍വലിച്ചത്. ഇതിന് പിന്നാലെ വിപണിയില്‍ ഐ.ആര്.ടി.സിയുടെ മൂല്യം കുതിക്കുകയും ചെയ്തു.
ഇന്ത്യന്‍ റെയില്‍വേയ്സ് കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി) ഓഹരി മൂല്യം 29 ശതമാനത്തോളം താഴ്ന്ന് ബി.എസ്.ഇയില്‍ 650.10 രൂപയായി താഴ്ന്നിരുന്നു. വരുമാനം പങ്കിടല്‍ സംബന്ധിച്ച നിര്‍ദേശം റെയില്‍വേ പിന്‍വലിച്ചതോടെ ഇത് 39 ശതമാനം ഉയര്‍ന്ന് 906 രൂപയിലേക്ക് ഉയര്‍ന്നു. 2014മുതലാണ് റവന്യൂ വരുമാനം പങ്കിട്ട് തുടങ്ങിയത്. 80:20 അനുപാതത്തിലായിരുന്നു റവന്യു വരുമാനം പങ്കിട്ട് തുടങ്ങിയത്.
2015ല്‍ ഇത് 50:50 അനുപാതത്തിലേക്ക് ഉയര്ത്തിയിരരുന്നു. പിന്നീട് 2016 നവംബര്‍ മുതല്‍ വരുമാനം പങ്കിടുന്നത് മൂന്ന് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കണ്‍വീനിയന്‍സ് ഫീ ഇനത്തില്‍ 2020-21 കാലഘട്ടത്തില്‍ 299.13 കോടി രൂപയാണ് ഐ.ആര്.സി.ടി.സിക്ക് ലഭിച്ച വരുമാനം. 2019-20ല്‍ ഇത് 349.64 കോടിയായിരുന്നു കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കാറ്ററിങ്, കണ്‍വീനിയന്‍സ് ഫീ വരുമാനം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.
നിലവില്‍ ഒരു നോണ്‍ എ.സി ടിക്കറ്റിന് 15 രൂപയും ജി.എസ്.ടിയും, എ.സി ടിക്കറ്റിന് 30 രൂപയും ജി.എസ്.ടിയും ഐ.ആര്.സി.ടി.സി ഈടാക്കുന്നുണ്ട്.
Content Highlights: railway ministry withdraws convenience fee Sharing Decision after dip in irctc stocks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..