
ന്യൂഡല്‍ഹി: തീവണ്ടിയാത്രകള്‍ സമ്മാനിക്കുന്ന ചില അതിമനോഹര ദൃശ്യങ്ങളുണ്ട്. ആ വഴി പിന്നെയും പിന്നെയും യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്നവ. അത്തരത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള അതിമനോഹര ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്.
സാമൂഹികമാധ്യമമായ എക്സിലൂടെയാണ് ഇന്ത്യയിലെ ചില അതിമനോഹര തീവണ്ടിയാത്രാക്കാഴ്ചകള് എന്ന തലക്കെട്ടില്‍ വീഡിയോകള്‍
പങ്കുവെച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ കാപ്പില്നിന്നുള്ള ദൃശ്യവും മന്ത്രി പങ്കുവെച്ചവയില്‍ ഉള്‍പ്പെടുന്നു.
ഗുജറാത്തിലെ കച്ച്, നീലഗിരി മൗണ്ടെയ്ന് റെയില്‍വേ, ജമ്മു കശ്മീരിലെ ബാനിഹാള്‍-ബദ്ഗാം, ഗോവയിലെ ദൂധ്സാഗര്‍, കല്‍ക-ഷിംല എന്നിവയുടെ ദൃശ്യങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
Content Highlights: railway minister ashwini vaishaav most scenic train journey tweet
Published: 23 Sept 2024, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented