പ്രതീകാത്മക ചിത്രം| ഫോട്ടോ:എ.എൻ.ഐ
ന്യൂഡല്‍ഹി: മെട്രോ, റെയില്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി വേണോ എന്ന നിയമപ്രശ്നം തുറന്നിട്ട് സുപ്രീംകോടതി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെയും ഡെഡിക്കേറ്റഡ് ഫ്രൈയ്റ്റ് കോറിഡോര്‍ കോര്‍പ്പറേഷന്റെയും ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ വിഷയം സുപ്രീംകോടതി തുറന്നുവെച്ചത്.
ഡല്‍ഹിയിലെയും നോയ്ഡയിലെയും മെട്രോ റെയില്‍ പദ്ധതികള്‍ക്കെതിരായ ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി സ്റ്റേചെയ്തു. പദ്ധതി പൂര്ത്തിയായിക്കഴിഞ്ഞുവെന്നതും പൊതുജനങ്ങള്‍ വ്യാപകമായി അതുപയോഗിക്കുന്നതും കണക്കിലെടുത്താണ് വിഷയം തീര്‍പ്പാക്കിയത്. മെട്രോ, റെയില്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമോ എന്ന വിഷയം തുറന്നിടുകയാണെന്നും ഈ ഉത്തരവ് ഭാവിയില്‍ പ്രശ്നം പരിശോധിക്കുമ്പോള്‍ ബാധകമാവില്ലെന്നും ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Content Highlights: Rail metro rail projects environmental clearance supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..