വിജിലന്‍സ് റെയ്ഡിനെത്തി; 20 ലക്ഷം നിറച്ച ബാഗ് അയല്‍ക്കാരന്റെ കെട്ടിടത്തിലേക്ക് എറിഞ്ഞ് എഞ്ചിനീയര്‍


വിജിലൻസ് പിടിച്ചെടുത്ത പണം | Photo: IANS

ഭുവനേശ്വര്‍: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയപ്പോള്‍ പണം ബാഗില്‍ നിറച്ച് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞ് ഒഡീഷയിലെ സര്‍ക്കാര്‍ സര്‍വീസിലെ മുതിര്‍ന്ന എഞ്ചിനീയര്‍.വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം റെയ്ഡിനെത്തിയപ്പോഴാണ് ഒഡീഷ പോലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മാനേജര്‍ പ്രതാപ് കുമാര്‍ സമല്‍ പണം നിറച്ച ബാഗ് അടുത്ത കെട്ടിടത്തിലേക്ക് എറിഞ്ഞത്. 20 ലക്ഷത്തോളം രൂപയാണ് ബാഗിലുണ്ടായിരുന്നത്.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രതാപ് കുമാര്‍ സമലിന്റെ വീട്ടിലെത്തിയതോടെ പരിഭ്രാന്തനായ ഇയാള്‍ പണം ഒളിപ്പിക്കാന്‍ ശ്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം അടങ്ങിയ ബാഗ് അയല്‍ക്കാരന്റെ കെട്ടിടത്തിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. ഇവിടെ നിന്ന് 20 ലക്ഷം രൂപ കണ്ടെത്തിയതായും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 ലക്ഷം രൂപ പിടിച്ചെടുത്തതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വരുമാന സ്രോതസ് വ്യക്തമാക്കാത്ത സ്വത്ത് കൈവശം വെച്ചതിനാണ് പ്രതാപ് കുമാര്‍ സമലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഭുവനേശ്വറിലെയും ഭദ്രക്കിലെയും 10 വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇവിടെ നടത്തിയ പരിശോധനകളില്‍ അദ്ദേഹത്തിന്റേയും പത്‌നിയുടേയും പേരിലുള്ള 38.12 ലക്ഷം രൂപയും 25 ഓളം സ്വത്തുവകകളും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

പ്രതാപ് കുമാറിന്റെ ഉടമസ്ഥതയില്‍ ഭദ്രക് ജില്ലയില്‍ അഞ്ച് വസ്തുവകകളും ഒരു കെട്ടിടവും ഭുവനേശ്വറില്‍ 17 വസ്തുവകകളും ഖുര്‍ദയില്‍ രണ്ട് കെട്ടിടവുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭുവനേശ്വര്‍ നഗരത്തിലെ കെട്ടിടത്തിന് മാത്രം 3.89 കോടി വിലമതിക്കുന്നുതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡ് പുരോഗമിക്കുന്നതിനാല്‍ ഇയാളുടെ ഉടമസ്ഥലയിലുള്ള സ്വത്തുവകകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Raided by Vigilance, Odisha official throws away bag full of cash

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented