Photo: Facebook/Adanigroup
ഷിംല: ഹിമാചല്‍പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ സ്ഥാപനത്തില്‍ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്‌റ്റോറിലാണ് സംസ്ഥാന എക്‌സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്റ്റോറില്‍ റെയ്ഡ് നടന്നത്. കമ്പനി ഗോഡൗണില്‍നിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായാണ് റിപ്പോര്‍ട്ട്.
അദാനി ഗ്രൂപ്പിനും സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള വില്‍മറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അദാനി വില്‍മര്‍ സ്റ്റോര്‍. ഹിമാചല്‍ പ്രദേശില്‍ മാത്രം അദാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: raid in adani wilmar stores himachal pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..