-
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അച്ഛനായി ലഭിച്ചതിൽ തനിക്ക് ഏറെ ഭാഗ്യവും അഭിമാനവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാവരോടും സ്നേഹവും അനുകമ്പയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാജീവ് ഗാന്ധിയുടെ 76-ാം ജൻമ വാർഷിക ദിനത്തിൽ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി അനുസ്മരിച്ചു.
'രാജീവ് ഗാന്ധി കാലത്തിനു മുന്നേ നടന്ന, അസാധാരണമായ കാഴ്ച്ചപ്പാടുള്ള ഒരു വ്യക്തിയായിരുന്നു. എല്ലാറ്റിനുമുപരിയായി ദയാലുവും സ്‌നേഹസമ്പന്നനുമായ മനുഷ്യനായിരുന്നു.
അദ്ദേഹത്തെ പിതാവായി ലഭിച്ചതില്‍ അവിശ്വസനീയമാംവിധം ഭാഗ്യവാനാണ് ഞാന്‍. അഭിമാനമുണ്ട്.
ഇന്നും, എല്ലാ ദിവസവും അദ്ദേഹത്തെ മിസ് ചെയ്യുന്നു.'
രാഹുല്‍ ട്വീറ്റ് ചെയ്തു.
രാജീവ് ഗാന്ധിയുടെ ജൻമ വാർഷികദിനമായ വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ വീർ ഭൂമിയിലെ അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിച്ച് രാഹുൽ അച്ഛന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജീവ് ഗാന്ധിയെ അനുസ്മരിച്ചിരുന്നു.
content highlights:'Incredibly proud to have him as my father': Rahul's tribute to Rajiv Gandhi on birth anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..