File Photo: ANI
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അംഗീകരിച്ചു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകാനായിരുന്നു രാഹുലിന് നോട്ടീസ് നല്‍കിയിരുന്നത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്ന് കാണിച്ച് രാഹുല്‍ ഇ.ഡിക്ക് കത്തയക്കുയായിരുന്നു. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇ.ഡി.ഇത് അംഗീകരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി ഡല്‍ഹിയിലെ ഗംഗറാം ആശുപത്രിയില്‍ കഴിയുന്നതില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു.
കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കേസില്‍ ചോദ്യം ചെയ്യലിനായി സോണിയയേയും വിളിപ്പിച്ചിട്ടുണ്ടെങ്കില്‍ അസുഖത്തെ തുടര്‍ന്ന് ഇഡി അവര്‍ക്ക് സമയം നീട്ടി നല്‍കിയിട്ടുണ്ട്.
Content Highlights: RahulGandhi ’s request, asks him to appear for questioning on Monday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..