ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് ബുദ്ധ് സെര്‍ക്യൂട്ട് ഗസ്റ്റ്ഹൗസില്‍ തടഞ്ഞുവെച്ച ഇരുവരേയും പിന്നീട് വിട്ടയച്ചു. ശേഷം നേതാക്കള്‍ ഹത്രാസില്‍ സന്ദര്‍ശനം നടത്താനാകാതെ ഡഹിയിലേക്ക് മടങ്ങി.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി.വേണുഗോപാല്‍, രന്ദീപ് സിങ് സുര്‍ജെവാല എന്നീ നേതാക്കളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് യമുന ഹൈവേയില്‍ വച്ച് ഉത്തര്‍പ്രദേശ് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായി.
രാഹുല്‍ ഗാന്ധി നിലത്ത് വീണു. പോലീസ് മര്‍ദിച്ചതായും തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാഹുലിന്റേയും പ്രിയങ്കയുടേയും വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാല്‍നടയാത്രയായിട്ടാണ് ഇരുവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് നീങ്ങിയത്. പലതവണകളായി യുപി പോലീസ് രാഹുലിനേയും സംഘത്തേയും തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പോലീസിനെ വകഞ്ഞുമാറ്റി മുന്നോട്ടേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ പോലീസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഒരു കുടുംബത്തെ അവരുടെ വിലാപത്തില്‍ കണ്ടുമുട്ടുന്നത് യുപി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. യോഗി ആദിത്യനാഥ് ഇങ്ങനെ പേടിക്കരുതെന്നും രാഹുല്‍ പറഞ്ഞു. കോവിഡ് പ്രതിരോധമെന്ന പേരില്‍ യുപി സര്‍ക്കാര്‍ ഹത്രാസിലും പരിസപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിരിക്കുകയാണ്. അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ കൂടുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നേതാക്കളെ പോലീസ് തടഞ്ഞുനിര്‍ത്തിയെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധം ആരംഭിച്ചതോടെ വാഹനങ്ങള്‍ കടത്തിവിട്ടും. തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയില്‍ വാഹനവ്യൂഹം നിര്‍ത്തിയ ശേഷം രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കാന്‍ തുടങ്ങി. ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ നിന്നാണ് ഇവര്‍ നടത്തം ആരംഭിച്ചത്.
#WATCH Rahul Gandhi, who has been stopped at Yamuna Expressway on his way to Hathras, asks police, "I want to walk to Hathras alone. Please tell me under which section are you arresting me."
— ANI UP (@ANINewsUP) October 1, 2020
Police says, "We are arresting you under Section 188 IPC for violation of an order. " pic.twitter.com/uJKwPxauv5
ഇന്ന് രാവിലെ മുതല്‍ ഹത്രാസില്‍ പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇവിടെ നിയന്ത്രണങ്ങളുണ്ടെന്നും ഒക്ടോബര്‍ 31 വരെ നീട്ടിയതായും യുപി പോലീസ് അവകാശപ്പെട്ടു. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
#WATCH Just now police pushed me, lathicharged me and threw me to the ground. I want to ask, can only Modi Ji walk in this country? Can't a normal person walk? Our vehicle was stopped, so we started walking: Congress leader Rahul Gandhi at Yamuna Expressway,on his way to #Hathras pic.twitter.com/nhu2iJ78y8
— ANI UP (@ANINewsUP) October 1, 2020
Content Highlights: Rahul, Priyanka taken into preventive custody after clash with cops on highway