Photo : Instagram | Rahul Gandhi
രക്ഷാബന്ധന്‍ ദിനത്തില്‍ പ്രിയങ്കാഗാന്ധിക്ക് ഹൃദയംഗമമായ ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ പ്രത്യേക സമ്മാനമാണ് രാഹുല്‍ സഹോദരിക്കായി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നല്‍കിയത്.
കുട്ടിക്കാലത്തെ ചിത്രം, യൗവനത്തിലേക്ക് കടക്കുന്ന കാലത്തെ ഒരു ചിത്രം, പിന്നെ സമകാലികമായ മറ്റൊന്ന്- ഇങ്ങനെ മൂന്ന് കാലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ന്ന ഒരു ഫോട്ടോ കൊളാഷാണ് രാഹുല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദിയില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
'എന്റെ സഹോദരിയുടെ സ്‌നേഹത്തിനും ചങ്ങാത്തത്തിനും എന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ഞങ്ങള്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമല്ല പരസ്പരം സംരക്ഷകരും കൂടിയാണ്'- രാഹുല്‍ കുറിച്ചു. കൂടാതെ എല്ലാവര്‍ക്കും രാഹുല്‍ രക്ഷാബന്ധന്‍ ദിനാശംസയും നേര്‍ന്നിട്ടുണ്ട്.
Content Highlights: Rahul Gandhi wishes sister Priyanka on Raksha Bandhan with throwback pictures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..