'രാഹുല്‍ പ്രധാനമന്ത്രിയാകും'; അനുഗ്രഹിച്ച് കർണാടകയിലെ ലിംഗായത്ത് സന്യാസി


Photo : Twitter / @RahulGandhi

ബെംഗളൂരു: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആശീർവദിച്ച് ലിംഗായത്ത് മഠത്തിലെ സന്യാസി. കര്‍ണാടകയിലെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ചിത്രദുര്‍ഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിലെ ഹാവേരി ഹോസാമഠ് സ്വാമിയാണ് രാഹുലിനെ അനുഗ്രഹിച്ചത്.

രാഹുലിന്റെ മുത്തശ്ശിയേയും അച്ഛനേയും പരാമര്‍ശിച്ചായിരുന്നു അനുഗ്രഹം. "ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നു, രാജീവ് ഗാന്ധിയും. ഇപ്പോള്‍ രാഹുല്‍ ഗാന്ധി ലിംഗായത്ത് വിഭാഗത്തിലേക്കെത്തിയിരിക്കുന്നു. തീര്‍ച്ചയായും രാഹുലും പ്രധാനമന്ത്രിയായിത്തീരും", സ്വാമി പറഞ്ഞു. നേരത്തെ മുഖ്യസന്യാസിവര്യന്‍ രാഹുലിന് ദീക്ഷ നല്‍കിയിരുന്നു.

സ്ഥലത്തുണ്ടായിരുന്ന സ്ഥാപന അധ്യക്ഷന്‍ ശ്രീ ശിവമൂര്‍ത്തി മുരുഗ ശരണരു ഇതിനിടെ ഇടപെട്ടു. "അങ്ങനെ പറയാതിരിക്കൂ...ഇതല്ല അതിനുള്ള വേദി. ജനങ്ങളാണ് അക്കാര്യം നിശ്ചയിക്കുന്നത്", അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനം ലിംഗായത്തുകളാണ്. മുഖ്യമായും ബിജെപിയുടെ വോട്ടര്‍മാരായാണ് ലിംഗായത്ത് വിഭാഗത്തെ കണക്കാക്കുന്നത്. അടുത്ത കൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം അനുകൂലഫലമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Content Highlights: Rahul Gandhi, Become PM,Seer At Karnataka Lingayat Mutt

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented