രാഹുല്‍ ധരിച്ചത് വിദേശ ടീഷര്‍ട്ട്, ഭാരതയാത്രയ്ക്ക് മുന്‍പ് രാജ്യത്തിന്‍റെ ചരിത്രംപഠിക്കൂ- അമിത് ഷാ


അമിത് ഷാ, രാഹുൽ ഗാന്ധി | Photo: ANI

ജോധ്പുര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്രയെ വിമര്‍ശിച്ച് അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. വിദേശ നിര്‍മിത ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ പദയാത്ര നടത്തുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

'രാഹുല്‍ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാല്‍നട യാത്രയിലാണ്, പക്ഷേ അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീ ഷര്‍ട്ടാണ്.' ഇന്ത്യ ഒരു രാജ്യമല്ലെന്ന് അദ്ദേഹം ഒരിക്കല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു. എത്രയോ ധീര ഹൃദയങ്ങള്‍ ത്യാഗം സഹിച്ച നാടാണിത്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് രാഹുല്‍ ബാബ രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ടെന്നും ഷാ പറഞ്ഞു.

രാഹുല്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടിന് 41000 രൂപ വിലയുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ടീഷര്‍ട്ടിന്റെ ചിത്രവും വിലയുമടക്കം ബിജെപി ട്വീറ്റ് ചെയ്തിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. 'ഞാന്‍ ഇവിടെ വന്നത് രാഹുല്‍ ഗാന്ധിക്കൊപ്പം നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങല്‍ ഓര്‍മിപ്പിക്കാനാണ്. 'യുവാക്കള്‍ക്കു നല്‍കുമെന്ന് പറഞ്ഞ 3,500 രൂപ തൊഴിലില്ലായ്മ വേതനത്തിന് എന്ത് സംഭവിച്ചു? 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനത്തിന് എന്ത് സംഭവിച്ചു?, അമിത് ഷാ ചോദിച്ചു.

കോണ്‍ഗ്രസിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനേ കഴിയൂ, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ രണ്ട് സംസ്ഥാനത്ത് മാത്രം ഭരണമുള്ള കോണ്‍ഗ്രസിന് 2023ലെ തിരഞ്ഞെടുപ്പോടുകൂടി അതും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi wearing foreign t-shirt amid foot march to unite India: Amit Shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented