രാഹുൽ ഗാന്ധി | Photo: PTI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ട്വീറ്റ്‌ചെയ്ത് രാഹുല്‍ഗാന്ധി. 'സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം' - രാഹുല്‍ ട്വീറ്റ് ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരായി ശിക്ഷാവിധി കേട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് സൂറത്തിലെ കോടതി കോണ്‍ഗ്രസ് നേതാവിന് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന് ജാമ്യം അനുവദിച്ച കോടി കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
Content Highlights: Rahul Gandhi two tears imprisonment Surat court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..