ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ 106 ദിവസം തടവിലാക്കിയത് പ്രതികാരവും പകപ്പോക്കലുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും വിചാരണവേളയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്.
Mr P Chidambaram’s 106 day incarceration was vengeful & vindictive. I'm glad that the SC has granted him bail. I'm confident that he will be able to prove his innocence in a fair trial.
— Rahul Gandhi (@RahulGandhi) December 4, 2019
106 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജസ്റ്റിസ് ആര്‍.ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍കൂടി ജാമ്യം ലഭിച്ചതോടെ ബുധനാഴ്ച തന്നെ ചിദംബരം ജയില്‍മോചിതനാകും.
Content Highlights: rahul gandhi tweet after p chidambaram gets bail from supreme court