രാഹുല്‍ഗാന്ധിയുടെ അമ്പതാം ജന്മദിനമാണിന്ന്. നിസ്വാര്‍ഥമായ ജനസേവനത്തിന്റെ മാതൃകാപരമായ പടവുകള്‍ താണ്ടിയ ഈ ദശകങ്ങളില്‍, പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കും അഭിമാനിക്കാവുന്ന അചഞ്ചലമായ ആദര്‍ശ പ്രതിബദ്ധതയും വിട്ടു വീഴ്ചയില്ലാത്ത സത്യസന്ധതയും മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകകളുമാണ് തന്റെ പൊതുപ്രവര്‍ത്തനത്തിലൂടെ രാഹുല്‍ഗാന്ധി പകര്‍ന്നു നല്‍കിയത്.
കോവിഡ് മഹാമാരിയുടെയും അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെ ഓര്‍മയിലും രാജ്യത്തെ ജനങ്ങള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും ഈ ജന്മ ദിനത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ് അദ്ദേഹം. മാതൃരാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കേണ്ടിവന്ന മുത്തശ്ശിയുടെയും സ്വന്തം പിതാവിന്റെയും ചിതാഭസ്മങ്ങള്‍ സ്വന്തം ൈകയില്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. രാജ്യത്തൊരു രാഷ്ട്രീയ നേതാവും അഭിമുഖീകരിക്കാത്ത ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന രാഹുല്‍ ഗാന്ധിയുടെ ജീവിതത്തെ പരുവപ്പെടുത്തിയതും ആ ഓര്‍മകളാണ്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും കാപട്യമോ, പ്രകടനപരതയോ നമുക്ക് ദര്‍ശിക്കാനാവില്ല. തന്റെ ജീവിതപരിസരങ്ങളില്‍, അനേകം ഉദാഹരണങ്ങളിലൂടെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. ആരോടും വിളിച്ചു പറയാതെ, സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഒരിടത്തു പോലും പരസ്യപ്പെടുത്താതെ, രാജ്യം നടുങ്ങിയ നിര്‍ഭയ കേസിലെ നിസ്സഹായരായ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്നു. ''രാഹുല്‍ഗാന്ധിയാണ്, പൈലറ്റാവുക എന്ന എന്റെ മകന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.''-മകളുടെ ക്രൂരമായ കൊലപാതകത്തില്‍ തകര്‍ന്നുപോയ ഒരമ്മ പില്‍ക്കാലത്ത് പറഞ്ഞ വാക്കുകളാണവ. അത്തരം പ്രവര്‍ത്തങ്ങള്‍ ഒന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് ഇന്ധനമാക്കാന്‍ രാഹുല്‍ ഗാന്ധി എന്ന മനുഷ്യസ്‌നേഹി ഉപയോഗപ്പെടുത്തിയില്ല.
അധികാരഭ്രാന്ത് പിടിച്ച, വര്‍ഗീയവിഭാഗീയ ആഹ്വാനങ്ങളില്‍ ഉന്മാദം കണ്ടെത്തുന്ന, അഴിമതിക്ക് കൂട്ട് നില്‍ക്കുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ രാഹുല്‍ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെ കാണാന്‍ കഴിയില്ല. രാജ്യത്തെ കാര്‍ന്നുതിന്നുന്ന വിഭാഗീയ അജന്‍ഡകള്‍ക്കെതിരേ, പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് ലാഭക്കൊതിക്കെതിരേ, രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഒറ്റയാള്‍ പട്ടാളമായി അദ്ദേഹം എന്നുമുണ്ടായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോഴും സ്വന്തം പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോഴും ഈ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായില്ലെന്നത് തന്നെയാണ് ഈ നിലപാടുകളുടെ മാറ്റ് കൂട്ടുന്നത്.
രാഹുല്‍ഗാന്ധിയെന്ന നേതാവില്‍ ഞാന്‍ ദര്‍ശിച്ച ഏറ്റവും വലിയ ഗുണം പ്രതിപക്ഷബഹുമാനവും പുതിയ ആശയങ്ങളെ കേള്‍ക്കാനുള്ള ക്ഷമയും സൗമനസ്യവുമാണ്. നല്ലൊരു കേള്‍വിക്കാരനും പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവുമാണ് അദ്ദേഹത്തിന്റേത്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ പ്രവര്‍ത്തകരെ കണ്ടെത്താനും അവരെ നേതൃനിരയിലെത്തിക്കാനും വലിയ ഉത്സാഹമാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ യുവാക്കള്‍ക്ക് സജീവമായ പങ്കാളിത്തം ഉണ്ടാവണമെന്ന നിഷ്‌കര്‍ഷത രാഹുല്‍ജിക്കുണ്ട്. ഇത് പലപ്പോഴും മുതിര്‍ന്നവരോടുള്ള എതിര്‍പ്പായും അവഗണനയായും തെറ്റായി വ്യഖ്യാനിക്കാറുണ്ട് പലരും.
രാഹുല്‍ ഗാന്ധിക്ക് ഇന്ന് 50-ാം പിറന്നാള്‍
Content Highlight: Rahul Gandhi turns 50
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..