ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ഉടന്‍ ചുമതലയേല്‍ക്കുമെന്ന് സൂചന. ഏറെ നാളായി കോണ്‍ഗ്രസില്‍ ഈ ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്.

കേരളത്തിലടക്കം സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടികളാണ് നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. ഈ മാസം ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുക്കുന്നതോടെ വലിയ അഴിച്ചുപണി കോണ്‍ഗ്രസില്‍ ഉണ്ടായേക്കുമെന്നും ഇതില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.