ന്യൂഡല്‍ഹി: പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു വച്ച് ആഴ്ചയില്‍ ഒരിക്കല്‍ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുലിന്റെ നീക്കം.
ഒരു മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്നുമുതലാണ് കൂടിക്കാഴ്ച ആരംഭിക്കുകയെന്ന് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി പദവികളിലുള്ള നേതാക്കളുമായി പാര്‍ട്ടി ആസ്ഥാനത്തു വച്ച് ആഴ്ചയില്‍ രണ്ടുവട്ടം കൂടിക്കാഴ്ച നടത്താനും രാഹുല്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
content highlights: Rahul Gandhi to interact with people at congress headquarters from Today