സോണിയ ഗാന്ധിയുടെ ഷൂ ലേസ് കെട്ടുന്ന രാഹുല്‍; ഹൃദയം കീഴടക്കി ജോഡോ യാത്രയില്‍ നിന്നുള ദൃശ്യം


സോണിയ ഗാന്ധിയുടെ ഷൂ ലേസ് കെട്ടുന്ന രാഹുൽ ഗാന്ധി

ബെംഗളൂരു: കര്‍ണാടകയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്തതിന് പിന്നാലെ സാമൂഹിക മധ്യമങ്ങളില്‍ ചര്‍ച്ചയായി യാത്രയില്‍ നിന്നുള്ള ദൃശ്യം. ജോഡോ യാത്രയില്‍ തനിക്കൊപ്പം ചേര്‍ന്ന മാതാവ് സോണിയ ഗാന്ധിക്ക് രാഹുല്‍ ഗാന്ധി ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 'മാ' (അമ്മ) എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും രാഹുല്‍ ഗാന്ധിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴിയും ദൃശ്യം പങ്കുവെച്ചിരുന്നു.

രാഹുല്‍ നേതൃത്വം നല്‍കുന്ന പദയാത്രയില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ വെച്ചായിരുന്ന സോണിയ പങ്കുചേര്‍ന്നത്. അല്‍പനേരം തനിക്കൊപ്പം നടന്ന സോണിയാ ഗാന്ധിയോട് നടക്കുന്നത് അവസാനിപ്പിച്ച് കാറിലേക്ക് കയറാന്‍ രാഹുല്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ആദ്യം സോണിയ ആവശ്യം നിരസിക്കുന്നുണ്ടെങ്കിലും പിന്നീട് രാഹുലിന് വഴങ്ങി കാറില്‍ കയറാന്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

കര്‍ണാടകയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയിലെ ജഹനഹള്ളിയില്‍ വെച്ചാണ് സോണിയ യാത്രയുടെ ഭാഗമായത്. പാണ്ഡവപുരത്ത് നിന്നാണ് യാത്ര വ്യാഴാഴ്ചത്തെ പര്യടനം ആരംഭിച്ചത്. കോവിഡ് ഭേദമായതിന് ശേഷം ആദ്യമായാണ് സോണിയാ ഗാന്ധി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ചയാണ് സോണിയാ ഗാന്ധി ജോഡോ യാത്രയില്‍ പങ്കെടുക്കാനായി മൈസൂരുവിലെത്തിയത്. നേരത്തെ ബേഗൂര്‍ ഗ്രാമത്തിലെത്തിയെ സോണിയാ ഗാന്ധി അവിടെ ക്ഷേത്ര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

Content Highlights: Rahul Gandhi ties Sonia Gandhi's shoelaces; caring gesture wins hearts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented