ന്യൂഡൽഹി: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

നേരിയ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു .

താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

 

conetnt highlights: Rahul Gandhi tests Covid Positive