ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് രാഹുല്‍ ഗാന്ധി.
'മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു'.-രാഹുല്‍ ട്വീറ്റ് ചെയ്തു.
കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് നേരത്തേയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.
जो किसान धरती से सोना उगाता है,
— Rahul Gandhi (@RahulGandhi) September 20, 2020
मोदी सरकार का घमंड उसे ख़ून के आँसू रुलाता है।
राज्यसभा में आज जिस तरह कृषि विधेयक के रूप में सरकार ने किसानों के ख़िलाफ़ मौत का फ़रमान निकाला, उससे लोकतंत्र शर्मिंदा है।
പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിച്ചിരുന്നു. മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ബില്ലുകളുടെ പകര്‍പ്പ് കീറുകയും ചെയ്തിരുന്നു. പ്രതിഷേധ മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
Content Highlights: Rahul Gandhi terms farm bills 'death orders' against farmers, says democracy is 'ashamed'