'വാചകക്കസര്‍ത്ത് നിര്‍ത്തൂ, ഭരണത്തില്‍ ശ്രദ്ധിക്കൂ'; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മോദിയോട് രാഹുല്‍


രാഹുൽ ഗാന്ധി | Photo : ANI

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. വാചകക്കസര്‍ത്ത് മാത്രം നടത്താതെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡോളറിനെതിരേ രൂപയുടെ വിപണിമൂല്യം 78.83 ആയതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താണ മൂല്യമാണിത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അന്ന് കേന്ദ്രത്തില്‍ ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിനെതിരെ മോദി പറഞ്ഞ വാക്കുകളാണ് മോദിയെ ആക്രമിക്കാന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

'ആരുടെ മൂല്യമാണ് ത്വരിതഗതിയില്‍ കുറയുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാരും രൂപയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. മത്സരത്തില്‍ ആര് ജയിക്കുമെന്ന് നോക്കാം- ആരാണ് ഈ വാക്കുകള്‍ പറഞ്ഞത്. പ്രസംഗം മതിയാക്കി സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. പക്ഷെ, പ്രധാനമന്ത്രിയ്ക്ക് അതിനുള്ള കഴിവില്ല എന്നതാണ് വാസ്തവം', രാഹുല്‍ കുറിച്ചു.

Content Highlights: Rahul Gandhi,Narendra Modi, PM Modi, Value Of Rupee, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented