ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നുവെന്ന തീരുമാനത്തില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി. 

അതേ സമയം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അപ്രതീക്ഷിതമായി നേരിട്ട പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്ത് ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശനിയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍  രാഹുല്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാല്‍ യോഗം ഇത് തള്ളിയിരുന്നു. 

Content Highlights: Rahul Gandhi, 2019 Loksabha Elections