രാഹുൽ ഗാന്ധി ട്രക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ | ഫോട്ടോ: ANI
ന്യൂഡല്‍ഹി: ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ട്രക്കില്‍ യാത്രചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രക്ക് യാത്ര.
ഹരിയാനയിലെ മൂര്‍ഥലില്‍ നിന്ന് അംബാലവരെ രാഹുല്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം ട്രക്കില്‍ യാത്രചെയ്തു. യാത്രയ്ക്കിടെ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും രാഹുല്‍ ചോദിച്ചറിഞ്ഞു. പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികളെ കുറിച്ചും രാഹുല്‍ അവരുമായി ചര്‍ച്ചനടത്തി.
രാത്രി 11 മണിയോടെ മൂര്‍ഥലില്‍ നിന്ന് ട്രക്കില്‍ കയറിയ രാഹുല്‍ 12 മണിയോടെ അംബാലയിലെത്തി. പിന്നീട് രാഹുല്‍ റോഡ് മാര്‍ഗം ഷിംലയിലേക്കു തിരിച്ചു. രാഹുലിന്റെ യാത്രയേക്കുറിച്ച് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചിട്ടില്ല.
നേരത്തെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡെലിവറി ഏജന്റിനൊപ്പവും രാഹുല്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നു. ഡെലിവറി ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കൊപ്പം രാഹുല്‍ ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ആശയവിനിമയം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു.
Content Highlights: rahul gandhi takes a truck ride to discuss problems faced by drivers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..