ട്രക്ക് യാത്രയിൽ രാഹുൽ ഗാന്ധി |ഫോട്ടോ:twitter/con
ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിയില്‍ ട്രക്ക് റൈഡ് നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി മുതല്‍ ഛണ്ഡീഗഢ് വരെ രാഹുല്‍ ട്രക്കില്‍ യാത്ര ചെയ്തതായി കോണ്‍ഗ്രസ് അറിയിച്ചു. യാത്രയ്ക്കിടെ അദ്ദേഹം ഡ്രൈവര്‍മാരുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഷിംലയിലേക്കുള്ള റോഡ് യാത്രയ്ക്കിടെയാണ് രാഹുല്‍ ട്രക്ക് റൈഡ് നടത്തിയത്. ഷിംലയിലുളള പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം ചേരുന്നതിനാണ് രാഹുലിന്റെ യാത്ര.
രാഹുലിന്റെ ട്രക്ക് റൈഡിന്റെ വീഡിയോ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു യാത്രയ്ക്കിടെ ഒരു ഗുരുദ്വാരയിലും രാഹുല്‍ എത്തി.
അടുത്തിടെയായി രാഹുല്‍ പൊതുസ്ഥലങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തുന്നതും ചര്‍ച്ചകളിലേര്‍പ്പെടുന്നതും പതിവാണ്. കഴിഞ്ഞ മാസം ഡല്‍ഹി ബംഗാളി മാര്‍ക്കറ്റ്, ജമാ മസ്ജിദ് പരിസരങ്ങളില്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങള്‍ക്കിടയിലിരുന്ന് അവിടുത്തെ ഭക്ഷണം ആസ്വദിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക്് മുമ്പ് ഡല്‍ഹി സര്‍വകലാശാല പി.ജി.പുരുഷ ഹോസ്റ്റലിലെത്തി വിദ്യാര്‍ഥികളുമായി സംവദിച്ചതും വലിയ വാര്‍ത്തയായിരുന്നു.
കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും ഇത്തരത്തില്‍ ബസ് റൈഡടക്കം നടത്തിയതും വലിയ പ്രചാണമാക്കിയിരുന്നു കോണ്‍ഗ്രസ്.
Content Highlights: Rahul Gandhi takes a late-night truck ride to speak to drivers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..