റാഞ്ചി: ജനസംഖ്യാ നിയന്ത്രണത്തിനായുള്ള 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്നതിന് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിച്ച് ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം  ഉപയോഗിച്ചിരുന്നത്. ഈ മുദ്രാവാക്യം പ്രചരിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം. ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കണം. യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഇത് ഉപകരിക്കും', അതാവലെ പറഞ്ഞു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനും ഹേമന്ത് സോറനും എന്‍ഡിഎയില്‍ ചേരണമെന്നും രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അത് ജാര്‍ഖണ്ഡിന്റെ വികസനത്തിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi should marry a Dalit girl: Ramdas Athawale