രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം, ഇല്ലെങ്കില്‍ പ്രവര്‍ത്തകര്‍ വീട്ടിലിരിക്കും- അശോക് ഗെഹ്‌ലോത്


രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം, ഇല്ലെങ്കില്‍ പ്രവര്‍ത്തകര്‍ വീട്ടിലിരിക്കും- അശോക് ഗെഹ്‌ലോത്

അശോക് ഗെഹ്‌ലോത് | Photo: PTI

ജയ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിതന്നെ വരണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ഇത് ഒറ്റക്കെട്ടായി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ അത് പ്രവര്‍ത്തകര്‍ക്ക് വലിയ നിസ്സഹായത സൃഷ്ടിക്കും. പലരും വീട്ടിലിരിക്കാന്‍ തീരുമാനിക്കുമെന്നും ഗെഹ്‌ലോത് പറഞ്ഞു.

രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്ത് വരുന്നതിനെയാണ് പാര്‍ട്ടിക്കുള്ളിലും എല്ലാവരും സ്വാഗതംചെയ്യുക. ഗാന്ധി കുടുംബമാണോ അല്ലെയോ എന്നതല്ല പ്രശ്‌നമെന്നും പാർട്ടിയുടെ ആവശ്യമാണെന്നും ഗെഹ്‌ലോത് പറഞ്ഞു. കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. പക്ഷേ, എന്നിട്ടും മോദി ഗാന്ധി കുടുംബത്തെ ഭയക്കുന്നു. രാജ്യത്ത് 75 വര്‍ഷമായി ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.



എന്തുകൊണ്ടാണ് എല്ലാവരും കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്? ഇന്ത്യയുടേയും കോണ്‍ഗ്രസിന്റേയും ഡി.എന്‍.എ ഒന്നായതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന് മുന്‍പും അതിന് ശേഷവും അത് സമാനമാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നതും ഒരുമിച്ച് നിര്‍ത്തുന്നതും കോണ്‍ഗ്രസ് മാത്രമാണ്- ഗെഹ്‌ലോത് പറഞ്ഞു. 75 വര്‍ഷമായി രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് മോദി പ്രധാനമന്ത്രിയും കെജ്‌രിവാള്‍ മുഖ്യമന്ത്രിയുമായത്.

രാജ്യത്തെ ജനാധിപത്യത്തെ 75 വര്‍ഷവും സംരക്ഷിച്ച് നിര്‍ത്തിയെന്നതാണ് ഇന്ത്യക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ ഏറ്റവും വലിയ സംഭാവന. അടുത്ത വര്‍ഷം രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും 2024-ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഗെഹ്‌ലോത് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭ സമരങ്ങള്‍ മോദിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ബിഹാറില്‍ നിതീഷ് കുമാര്‍ നല്‍കിയ തിരിച്ചടിയും മോദിയെ ബാധിച്ചിട്ടുണ്ട്, ഗെഹ്‌ലോത് പറഞ്ഞു.

Content Highlights: ashok gehlot, rahul gandhi, congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented