
Rahul Gandhi
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പൊട്ടിത്തെറി നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്ത് നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ബിജെപി പുറത്തുവിട്ടിട്ടുണ്ട്. രാഹുല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കന്ന വീഡിയോ ആണ് പുറത്തുവിട്ടത്.
പാര്‍ട്ടിയില്‍ പൊട്ടിത്തെറി നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാക്ലബ്ബിലാണെന്ന് ബിജെപി ഐടി കണ്‍വീനര്‍ അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ആരോപിച്ചു. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവും രാഹുലിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി ഒരു ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ ആണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഗാന്ധി നേപ്പാളില്‍ പോയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു സുഹൃദ് രാജ്യത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഒരു കുറ്റകൃത്യമല്ല. പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ പിറന്നാള്‍ കേക്ക് മുറിക്കാന്‍ ക്ഷണിക്കാതെ പോയ മോദിയുടെ നടപടിയുടെയത്ര മോശപ്പെട്ടതല്ല അതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സുഹൃത്തും മാധ്യപ്രവര്‍ത്തകയുമായ സുമ്നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കാഠ്മണ്ഡുവില്‍ എത്തിയത്. രാഹുല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് എത്തിയതെന്നും ചൊവ്വാഴ്ച നടക്കുന്ന വിവാഹത്തിന്റെ വിരുന്ന് സത്കാരം വ്യാഴാഴ്ചയാണെന്നും നേപ്പാള്‍ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..