രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരം തേടി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി സ്പീക്കര്‍ക്ക് കത്ത് നല്‍കി. വിദേശത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ കേന്ദ്ര മന്ത്രിമാരും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവസരം നല്‍കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് രണ്ട് പേജുള്ള കത്താണ് രാഹുല്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് നല്‍കിയത്.
ഭരണകക്ഷി അംഗങ്ങള്‍ തനിക്കെതിരേ പാര്‍ലമെന്റിന് അകത്തും പുറത്തും നിന്ദ്യവും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ട ആവശ്യമുണ്ടെന്ന് കത്തില്‍ രാഹുല്‍ പറഞ്ഞു.
ചട്ടം 357 പ്രകാരം സ്പീക്കറുടെ അനുമതിയോടെ സഭയില്‍ വ്യക്തിഗത വിശദീകരണത്തിന് അവകാശമുണ്ടെന്ന് കത്തില്‍ രാഹുല്‍ വ്യക്തമാക്കി. ബിജെപി മുന്‍ മന്ത്രിയും രാജ്യസഭാംഗവുമായ രവിശങ്കര്‍ പ്രസാദ് ഈ ചട്ടപ്രകാരം നേരത്തെ ആരോപണങ്ങള്‍ക്ക് സഭയില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും കത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചു.
രാജ്യത്തെ അപമാനിച്ച് വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ബിജെപി. അതേസമയം ബിജെപിയുടെ ആരോപണം അദാനി വിഷയത്തില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Content Highlights: Rahul Gandhi Seeks Speaker's Permission To Respond To Defamatory Claims
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..