ന്യൂഡല്‍ഹി:  ഉന്നാവോ കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ പേര് ടാഗ് ലൈനാക്കി ട്വിറ്ററിലൂടെയാണ് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പുതിയൊരു വിദ്യാഭ്യാസ ബുള്ളറ്റിന്‍. ബിജെപി എംഎല്‍എ സ്ത്രീപീഡനക്കേസില്‍ പ്രതിയാണെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കരുത് എന്നാണ് രാഹുലിന്റെ മുന വച്ചുള്ള ട്വീറ്റ്‌.

ട്രക്കിന് നമ്പര്‍ പ്ലേറ്റില്ലാതിരുന്നതും പരാതിക്കാരിക്കൊപ്പം അംഗരക്ഷകരില്ലാതിരുന്നതും അപകടത്തിനിടയാക്കിയ സംഭവത്തില്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു. പരാതിക്കാരിയെ ഇല്ലാതാക്കാനുള്ള നീക്കമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Took a dig at the Modi government's 'Beti Bachao-Beti Padhao' scheme.